Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KochiDeputyMayor

വി.ആര്‍. സുധീര്‍ കൊച്ചി ഡെപ്യൂട്ടി മേയര്‍

കൊ​​​ച്ചി: കൊ​​​ച്ചി കോ​​​ര്‍പ​​​റേ​​​ഷ​​​ന്‍റെ 26ാമ​​​ത് ഡെ​​​പ്യൂ​​​ട്ടി മേ​​​യ​​​റാ​​​യി വി.​​​ആ​​​ര്‍. സു​​​ധീ​​​ര്‍ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു.

ദീ​​​പ​​​ക് ജോ​​​യ് എം​​​എ​​​ല്‍എ​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ഒ​​​ഴി​​​വു വ​​​ന്ന പ​​​ദ​​​വി​​​യി​​​ലേ​​​ക്കാ​​​ണ് എ​​​ള​​​മ​​​ക്ക​​​ര സൗ​​​ത്ത് ഡി​​​വി​​​ഷ​​​നി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​ഡി​​​എ​​​ഫ് പ്ര​​​തി​​​നി​​​ധി​​​യാ​​​യ വി.​​​ആ​​​ര്‍. സു​​​ധീ​​​റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

എ​​​ല്‍ഡി​​​എ​​​ഫി​​​ല്‍നി​​​ന്നു പി.​​​ജെ. യേ​​​ശു​​​ദാ​​​സും ബി​​​ജെ​​​പി​​​യി​​​ല്‍നി​​​ന്ന് ജ​​​ല​​​ജ എ​​​സ്. ​​​ആ​​​ചാ​​​രി​​​യു​​​മാ​​​യി​​​രു​​​ന്നു എ​​​തി​​​ര്‍സ്ഥാ​​​നാ​​​ര്‍ഥി​​​ക​​​ള്‍. കൗ​​​ണ്‍സി​​​ല്‍ ഹാ​​​ളി​​​ല്‍ ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ ജി. ​​​പ്രി​​​യ​​​ങ്ക വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യാ​​​യി​​​രു​​​ന്നു.

76 അം​​​ഗ കൗ​​​ണ്‍സി​​​ലി​​​ല്‍ സ്വ​​​ത​​​ന്ത്ര​​​രു​​​ള്‍പ്പെ​​​ടെ 48 യു​​​ഡി​​​എ​​​ഫ് അം​​​ഗ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. എ​​​ല്‍ഡി​​​എ​​​ഫി​​​ന് 22 അം​​​ഗ​​​ങ്ങ​​​ളും ബി​​​ജെ​​​പി​​​ക്ക് ആ​​​റ് അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​ണു​​​ള്ള​​​ത്.

വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ ഹാ​​​ജ​​​രാ​​​യി​​​രു​​​ന്ന 74 കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍ യു​​​ഡി​​​എ​​​ഫി​​​ന്‍റെ 46 അം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും വോ​​​ട്ടു​​​ക​​​ള്‍ വി.​​​ആ​​​ര്‍. സു​​​ധീ​​​ര്‍ നേ​​​ടി. വൈ​​​കി​​​യെ​​​ത്തി​​​യ​​​തി​​​നാ​​​ല്‍ യു​​​ഡി​​​എ​​​ഫി​​​ലെ ഒ​​​രം​​​ഗ​​​ത്തി​​​നു വോ​​​ട്ട് ചെ​​​യ്യാ​​​നാ​​​യി​​​ല്ല. എ​​​ല്‍ഡി​​​എ​​​ഫി​​​ന്‍റെ 22 കൗ​​​ണ്‍സി​​​ല​​​ര്‍മാ​​​രി​​​ല്‍നി​​​ന്ന് 21 വോ​​​ട്ടു​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​പ്പോ​​​ള്‍ ഒ​​​രു വോ​​​ട്ട് അ​​​സാ​​​ധു​​​വാ​​​യി.

Latest News

Corehub Up